ഏപ്രിൽ 7-നകം തെലങ്കാന കൊറോണ വൈറസ് രഹിതമാകും: കെ.സി.ആര്‍
തെലങ്കാനയിൽ ഇതുവരെ 70 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു മരണവും റിപ്പോർട്ട് ചെയ്തു. 'ആകെ കേസുകളുടെ എണ്ണം ഇപ്പോഴും 70 ആണ്. ഗാന്ധി ആശുപത്രിയിൽ ചികിത്സയില്‍ ഉള്ള പതിനൊന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. അവരെ ഇന്ന് ഡിസ്ചാർജ് ചെയ്യും.